മന്ത്രി എ.സി മൊയ്തീന്‍ പങ്കെടുത്ത വേദിയില്‍ നാമജപവുമായി സ്ത്രീകള്‍; കൂക്കിവിളിച്ച് സദസ് (വീഡിയോ)

തിരുവനന്തപുരത്ത് മന്ത്രി എ.സി മൊയ്തീന്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ നാടകീയ രംഗങ്ങള്‍. പരിപാടിയില്‍ മന്ത്രി പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ നാമജപ പ്രതിഷഏധവുമായി ഏതാനും സ്ത്രീകള്‍ രംഗത്തെത്തി. പ്രതിഷേധക്കാര്‍ നാമജപം നടത്താന്‍ തുടങ്ങിയതോടെ സദസും കൂക്കിവിളിക്കാന്‍ തുടങ്ങി.

Read More: വഴിതടയാന്‍ ബിജെപി; പൊതുവേദിയില്‍ മുഖ്യമന്ത്രി

കാട്ടാക്കട വീരണകാവില്‍ മന്ത്രി എ.സി മൊയ്തീന്‍ പങ്കെടുത്ത ചടങ്ങിലാണ് സ്ത്രീകള്‍ നാമജപ പ്രതിഷേധവുമായെത്തിയത്. അഞ്ചോളം സ്ത്രീകളാണ് നാമജപ പ്രതിഷേധവുമായി വേദിയിലേക്ക് എത്തിയത്. മന്ത്രി സംസാരിക്കാന്‍ ഒരുങ്ങവെ സ്വാമിയെ അയ്യപ്പോ എന്ന നാമജപ വിളികളോടെയാണ് യുവതികള്‍ വേദിയിലേയ്ക്ക് കയറിവന്നത്. ‘അവര്‍ പൊയ്‌ക്കോളും ആരോ നിര്‍ബന്ധിച്ചു പറഞ്ഞയപ്പിച്ചതാണ്’ എന്ന് മന്ത്രി പറയുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top