തട്ടുംമ്പുറത്തേറി കുഞ്ചാക്കോ ബോബൻ; ‘മുത്തുമണി രാധേ…’ ഗാനം കാണാം

song

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘തട്ടുംപുറത്ത് അച്ച്യുതനി’ലെ വീഡിയോ ഗാനം പുറത്തെത്തി. ‘മുത്തുമണി രാധേ…’ എന്നുതുടങ്ങുന്ന ഗാനമാണ് ശ്രദ്ധേയമാകുന്നത്. ലാൽ ജോസാണ് ചിത്രത്തിന്റെ സംവിധാനം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാല്‍ ജോസ് പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.

വിജേഷ് ഗോപാൽ ആണ് മുത്തുമണി രാധേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ആലാപനം. ബീയാർ പ്രസാദിന്റെ വരികൾക്ക് ദീപാങ്കുരൻ സംഗീതം പകർന്നിരിക്കുന്നു. ഡിസംബറിൽ ക്രിസ്തുമസിനോട് അനുബന്ധിച്ചു ചിത്രം തീയറ്ററുകളിലെത്തും.

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ഞാനും എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഈ രണ്ട് ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയ സിന്ധുരാജ് തന്നെയാണ് തട്ടുംപുറത്ത് അച്യുതന്റേയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുള്ളിപ്പുലികളുടെ നിർമ്മാതാവായ ഷെബിൻ ബക്കർ തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top