വനിതാ മതില്‍ സംഘാടക സമിതിയില്‍ 21 അംഗ വനിതാ സബ് കമ്മിറ്റി

നവോത്ഥാന മൂല്യം വീണ്ടെടുക്കാൻ ലക്ഷ്യമിടുന്ന ‘വനിതാ മതിൽ’ സംഘാടക സമിതിയിൽ പുരുഷന്മാർ മാത്രമെന്ന പഴി ഒഴിവാക്കാൻ നടപടി തുടങ്ങി. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശാന്തകുമാരി, എസ് എൻ ഡി പി വനിതാ വിഭാഗം നേതാവ് ഷീബ എന്നിവരുടെ നേതൃത്വത്തിൽ 21 അംഗ വനിതാ സബ് കമ്മിറ്റിക്ക് രൂപം നൽകി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ചേർന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിലാണ് തീരുമാനം. ശിവഗിരി തീർത്ഥാടന സമാപന ദിവസമായതിനാൽ വനിതാ മതിൽ ജനുവരി ഒന്നില്‍ നിന്ന് മാറ്റണമെന്ന നിർദേശത്തിൽ അന്തിമ തീരുമാനമായില്ല. 30,15,000 വനിതകൾ മതിലിന്റെ ഭാഗമാകുമെന്ന് കേരള പുലയർ മഹാസഭ നേതാവ് പുന്നല ശ്രീകുമാർ ട്വന്റി ഫോറിനോട് പറഞ്ഞു.
Read More: ‘യുവതീ പ്രവേശനത്തിനെതിരാണ്, വനിതാ മതിലിനൊപ്പവും’; നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി
അതേസമയം, വനിതാ മതിലിന് സര്‍ക്കാര്‍ പണം പ്രതീക്ഷിക്കുന്നില്ലെന്ന് സംഘാടക സമിതി പറഞ്ഞു. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ ഉദ്ഘാടനം നാളെ നടക്കും. 10,11,12 തിയതികളില്‍ ജില്ലാ തല സമിതി രൂപീകരണം നടക്കുക. പ്രാദേശിക തലങ്ങളില്‍ 20 ന് സമിതി രൂപീകരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here