കളക്ഷനില്‍ 500 കോടി പിന്നിട്ട് ‘2.0’

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘2.0’. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷ തെറ്റിച്ചില്ല. തകര്‍പ്പന്‍ ദൃസ്യവിസ്മയങ്ങളുടെ വിരുന്നാണ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങളുമായി ബന്ധപ്പെട്ട് കൂടൂതല്‍ വിവിരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. ‘2.0’ യുടെ കളക്ഷന്‍ 500 കോടി പിന്നിട്ടു. എസ് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. രജനീകാന്തിനൊപ്പം അക്ഷയ് കുമാറും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.

ചിത്രത്തിന്റെ ഹിന്ദി വിതരണാവകാശമുള്ള കരണ്‍ ജോഹറാണ് കളക്ഷനുമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. 10000 സ്‌ക്രീനുകളിലായിരുന്നു 2.0 യുടെ റിലീസ്. ഏറ്റവും അധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത തമിഴ് ചിത്രം എന്ന റെക്കോര്‍ഡും 2.0 സ്വന്തമാക്കിയിരുന്നു.

ഇന്ത്യയില്‍ നിന്നു മാത്രമായി റിലീസ് ദിനം തന്നെ ചിത്രം 61 കോടി നേടിയിരുന്നു. റിലീസിന് മുമ്പേ തന്നെ ചലച്ചിത്രലോകം ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ചിത്രമായിരുന്നു 2.0. ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കാതെ സൂക്ഷിക്കാന്‍ സംവിധായകന്‍ ശങ്കര്‍ നന്നായിതന്നെ പരിശ്രമിച്ചു എന്നു വേണം പറയാന്‍. ആ പരിശ്രമങ്ങള്‍ വിജയിക്കുകയും ചെയ്തു. യെന്തിരന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 2.0 എങ്കിലും കഥാപ്രമേയവുമായി ഏറെ വൈരുദ്ധ്യം പുലര്‍ത്തുന്നുണ്ട് ഇരു ചിത്രങ്ങളും. അതേസമയം ചിട്ടിയുടെ തിരിച്ചുവരവില്‍ നിറഞ്ഞു കൈയടിക്കുന്നുണ്ട് കാണികള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top