‘കേരളത്തിനുള്ളത്’; പ്രളയദുരിതാശ്വാസത്തിന് 3048 കോടി കേന്ദ്രസഹായം

central team to visit kerala to evaluate loss in flood

പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിന് 3048 കോടി രൂപയുടെ കേന്ദ്രസഹായം അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 5000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. ആദ്യഘട്ടത്തില്‍ കേന്ദ്രം 600 കോടി രൂപ അനുവദിച്ചിരുന്നു. പ്രളയം നേരിട്ട നാഗലാന്റ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കുള്ള ധനസഹായവും ഇന്ന് ചേര്‍ന്ന യോഗത്തില്‍ പ്രഖ്യാപിച്ചു. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top