വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ ജഡ്ജിമാര്‍ ജാഗ്രത പാലിക്കണം: എ.കെ ആന്റണി

ak antony

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയെ പരോക്ഷമായി വിമർശിച്ച് എ.കെ ആന്റണി. മൗലികാവകാശങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ തീരുമാനം എടുക്കുമ്പോൾ ജഡ്ജിമാർ കൂടുതൽ ജാഗ്രത പാലിക്കണം. ഇല്ലെങ്കിൽ സമൂഹത്തിൽ അനാവശ്യമായ സംഘർഷങ്ങൾ ഉണ്ടാകുമെന്ന് എകെ ആൻറണി പറഞ്ഞു. ശബരിമല വിധി കേരള സമൂഹത്തെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. നിയമത്തിനപ്പുറത്തേ നീതിയെ കുറിച്ചും ആലോചിക്കണമെന്നും ആൻറണി ഡൽഹിയിൽ പറഞ്ഞു.

Loading...
Top