‘വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യത’; അമിത് ഷായുടെ രഥയാത്രക്ക് അനുമതി നിഷേധിച്ചു

amith sha

പശ്ചിമ ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ രഥയാത്രക്ക് അനുമതി നിഷേധിച്ചു. കൊൽക്കത്ത ഹൈക്കോടതിയാണ് രഥയാത്രക്ക് അനുമതി നിഷേധിച്ചത്. രഥയാത്ര നടത്തിയാൽ വർഗീയ സംഘർഷമുണ്ടാകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ബിജെപി കോടതിയെ സമീപിച്ചത്.

ReadMore: ബിജെപിയുടെ രഥയാത്രയ്ക്കു തടസം സൃഷ്ടിച്ചാല്‍ ചതച്ചരയ്ക്കും: ലോക്കറ്റ് ചാറ്റര്‍ജി

ഡിസംബര്‍ ഏഴിന് കൂച്ച്ബഹാര്‍ ജില്ലയില്‍ നിന്നാണ് അമിത് ഷാ രഥയാത്ര ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളായി സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയായിരുന്നു യാത്ര കടന്നുപോകേണ്ടിയിരുന്നത്. ഡിസംബര്‍ ഒന്‍പതിന് ഗംഗാസാഗറില്‍ അവസാനിക്കും വിധമാണ് രഥയാത്ര സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, കോടതി രഥയാത്ര തടഞ്ഞതോടെ നിലവില്‍ രഥയാത്ര നടത്താനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്.

Read More: ഹെലികോപ്റ്ററില്‍ നിന്ന് പുറത്തിറങ്ങവേ അമിത് ഷാ അടിതെറ്റി വീണു

അമിത് ഷാ രഥയാത്ര നടത്തിയാല്‍ അത് വര്‍ഗീയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് സ്റ്റേറ്റ് അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത് കാല്‍ക്കത്ത ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. അതേ തുടര്‍ന്നാണ് രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചത്. കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top