ശബരിമലയിൽ ബിസ്കറ്റുകൾക്ക് നിരോധനം

ശബരമലയിൽ പ്ലാസ്റ്റിക്കിനെതിരെയുള്ള നിയന്ത്രണ നടപടികൾ വനംവകുപ്പ് ശക്തമാക്കി. പ്ലാസ്റ്റിക്കുകളുടെ ഉപയോ​ഗം വന്യജീവികളുടെ ജീവനു ഭീഷണി സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇതുപ്രകാരം പ്ലാസ്റ്റിക് കവറുകളി
ലുള്ള ബിസ്കറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഇതിനു പുറമേ പ്ലാസ്റ്റിക് കവറുകളിൽ പായ്ക്ക് ചെയ്തിരിക്കുന്ന ശീതളപാനിയങ്ങൾ, പേസ്റ്റ്, എണ്ണ എന്നിവയുടെ വില്പനയിലും വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് ശബരിമലയിൽ കുപ്പിവെള്ളത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. തീർത്ഥാടകരിൽ നിന്നും ഉയർന്നുവന്ന വിമർശനങ്ങളെത്തുടർന്ന് ദേവസ്വം ബോർഡും ജല അതോറിറ്റിയും കുടിവെള്ളത്തിന് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.

എന്നാൽ ബിസ്കറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയത് പലരെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. തീർത്ഥാടകരിൽ കൂടുതൽ പേരും ലഘുഭക്ഷണമായി ബിസ്കറ്റുകളാണ് കൈയിൽ കരുതാറുള്ളത്. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താതെയാണ് വനംവകുപ്പിന്റെ പുതിയ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top