നേരത്തെ അനുവദിച്ച 600 കോടിക്ക് പുറമേയാണ് ഇന്ന് പ്രഖ്യാപിച്ച 3048 കോടിയുടെ ധനസഹായം

rajnath singh visits kashmir tomorrow

പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രം കേരളത്തിന് 3048. 39 കോടി രൂപയുടെ സഹായം കൂടി അനുവദിച്ചു. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. നേരെത്തെ അനുവദിച്ച അടിയന്തിര സഹായമായ 600 കോടിക്ക് പുറമെയാണിത്.

Read More: ‘ഒന്നിച്ചുനിന്ന ദൈവത്തിന്റെ സ്വന്തം നാട്’; പ്രളയം ഡോക്യുമെന്ററിയാക്കി ഡിസ്‌കവറി ചാനല്‍

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളത്തിന് കൂടുതല്‍ സഹായം അനുവദിക്കാന്‍ തീരുമാനമായത്. പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായാണ് തുക അനുവദിച്ചിരിക്കുന്നത്. കേരളം 4700 കോടി രൂപയായിരുന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

Read More: കേരളത്തിന്റെ പുനര്‍നിര്‍മ്മാണം; കേന്ദ്രം മുഖംതിരിച്ചുവെന്ന് മുഖ്യമന്ത്രി

കേരളത്തിലെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനും മുപ്പത്തിയൊന്നായിരം കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ച തുകയും കേരളം സമാഹരിച്ച തുകയും ചേര്‍ത്താല്‍ ഏതാണ്ട് പതിനായിരം കോടി രൂപയ്ക്കടുത്ത് മാത്രമാണ് ഇതുവരെ ലഭിച്ചത്. ബാക്കി തുക ഇനിയും കണ്ടെത്തണം.

Read More: 4796.35 കോടിയുടെ സഹായം ആവശ്യപ്പെട്ട് കേരളം കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു

വിഭവ സമാഹരണത്തിന് സംസ്ഥാന മന്ത്രിമാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സഹായത്തിന് പുറമെ വിഭവ സമാഹരണത്തിന് വേണ്ട സഹകരണം കൂടി ലഭിച്ചാലെ കേരളത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനാകുവെന്നാണ് നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top