ശശികലയ്ക്ക് എതിരെ കോടതിയെ സമീപിക്കുമെന്ന് കടകംപള്ളി

വർഗീയത വ്യാപിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വനിതയാണ് ശശികലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോര്‍ഡിലെ ജീവനക്കാരെക്കുറിച്ച ജാതീയമായ പരാമര്‍ശമാണ് ശശികല പരത്തുന്നത്. വർഗീയത വ്യാപിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വനിതയാണ് ശശികല. വിഷമയമായ വർഗീയ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തനിക്കെതിരായി ശശികല അടക്കമുള്ളവര്‍ നല്‍കിയ കേസുകൾ സമരത്തിൽ പങ്കെടുത്തതിന്റെ പേരിലുള്ളതാണ് .ഈ കേസുകളിൽ ജാമ്യം എടുത്തിട്ടുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി. നിരോധനാജ്ഞ ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വത്സൻ തില്ലങ്കേരിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെ കയറ്റാതിരിക്കാനാണ് നിരോധനാജ്ഞയെന്നും കടകംപള്ളി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here