കേരളം രാജ്യാന്തര മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രം!

കേരളം രാജ്യാന്തര മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രമാകുന്നു. മലേഷ്യ, മാലെദ്വീപ് ,തായ് ലൻഡ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലേക്ക് മയക്കുമരുന്നെത്തിക്കാൻ ഡ്രഗ് മാഫിയ ഉപയോഗിക്കുന്നത് കേരളത്തിലെ തുറമുഖങ്ങളേയും വിമാനത്താവളങ്ങളെയുമാണ്. ഇക്കഴിഞ്ഞ സെപ്തംബർ 29 – കൊച്ചിയിൽ നിന്നും 26 കിലോ മെത്തഡിൻ ഡയോക്സി മെതറ്റഫിറ്റമിൻ അഥവാ എംഡി എം എ എന്ന മയക്കുമരുന്നാൻ് പിടിച്ചെടുത്തത്. രാജ്യാന്തര വിപണിയിൽ വില ഇതിന്റെ വില കുറഞ്ഞത് 200 കോടി രൂപയാണ്. കൊറിയർ വഴി വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇത് പോലീസ് പിടികൂടുന്നത്.
മറ്റ് കണക്കുകള്‍ ഇങ്ങനെ
ഫെബ്രുവരി – 17
കൊച്ചിയിൽ നിന്ന് പിടികൂടിയത് 30 കോടി വിലവരുന്ന 5 കിലോഗ്രാം എംഡി എം എ
മാർച്ച് 19
പാലക്കാട്ട് നിന്നും 36 കോടിയുടെ 36 കിലോ ഹാഷിഷ് ഓയിൽ.
സെപ്തംബർ 1
തിരുവനന്തപുരത്തു നിന്നും 6 കോടിയുടെ ആറു കിലോ ഹാഷിഷ് ഓയിൽ
സെപ്തംബർ-17
തൃശൂരിൽ നിന്നും നാല് കോടിയുടെ 4 കിലോ ഹാഷിഷ് ഓയിൽ
എവിടേക്കാണ് ഈ മയക്കുമരുന്നുകൾ എത്തുന്നത്? ലക്ഷ്യം വിദേശ വിപണിയാണ്. തമിഴ്നാട് വഴി കേരളത്തിലെത്തിക്കുന്ന മയക്കുമരുന്ന് തുറമുഖങ്ങളും വിമാനത്താവളങ്ങളും വഴി ലക്ഷ്യസ്ഥാനത്തെത്തും. കഴിഞ്ഞ രണ്ടര വർഷത്തിനിടെ കേരളത്തിൽ പിടികൂടിയത് 76 കിലോ ഹാഷിഷ് ഓയിലും 32 കിലോ എംഡിഎംഎ യും 5 കിലോ കറുപ്പുമാണ്. 3546 കിലോ കഞ്ചാവും പിടിച്ചെടുത്തു. വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി ലക്ഷക്കണക്കിന് പാക്കറ്റ് പാർസലുകളാണ് ദിനംപ്രതി പോകുന്നത്. ഇവയെല്ലാം പരിശോധിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തയാണ് മയക്കുമരുന്ന് മാഫിയ മുതലെടുക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here