അഡ്‌ലയ്ഡില്‍ ‘രക്ഷകന്‍’ പൂജാര; ഇന്ത്യ ഭേദപ്പെട്ട നിലയില്‍

poojara

കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ച് ചേതേശ്വര്‍ പൂജാര. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ദിനം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് നേടിയിട്ടുണ്ട്.

കരിയറിലെ 16-ാം ടെസ്റ്റ് സെഞ്ച്വറിയുമായി ചേതേശ്വര്‍ പൂജാര അഡ്‌ലയ്ഡില്‍ കളം നിറഞ്ഞതാണ് ഇന്ത്യയ്ക്ക് തുണയായത്. ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒരു സമയത്ത് 86/ 5 എന്ന അതിദയനീയ അവസ്ഥയിലായിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും പൂജാര കാവലാളായി നിന്നു. രോഹിത് ശര്‍മ (37), ഋഷബ് പന്ത് (25), രവിചന്ദ്രന്‍ അശ്വിന്‍ (25) എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് പൂജാര ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.

Read More: അഡ്‌ലയ്ഡ് ടെസ്റ്റിൽ കോഹ്ലിയെ പുറത്താക്കിയ ആ പറക്കും ക്യാച്ച് ഇതാ; വീഡിയോ

246 പന്തില്‍ നിന്ന് 123 റണ്‍സാണ് പൂജാര അഡ്‌ലയ്ഡില്‍ സ്വന്തമാക്കിയത്. ഏഴ് ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതായിരുന്നു പൂജായരയുടെ ഇന്നിംഗ്‌സ്. ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ച്വറികളുടെ എണ്ണത്തില്‍ പൂജാര ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കൊപ്പം എത്തി. പൂജാരയുടെ 16-ാം സെഞ്ച്വറിയായിരുന്നു അഡ്‌ലയ്ഡില്‍ നേടിയത്. ഏഷ്യയ്ക്ക് പുറത്തുള്ള പരമ്പരയുടെ ആദ്യ ദിവസം തന്നെ സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും പൂജാര ഇന്ന് സ്വന്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top