ഡയറക്ടര്‍ സഥാനത്ത് നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ നല്‍കിയ ഹർജിയില്‍ വാദം പൂര്‍ത്തിയായി

സിബിഐ ഡയറക്ടര്‍ സഥാനത്ത് നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജി വിധി പറയാനായി മാറ്റി. അര്‍ധ രാത്രി അസാധാരണ നടപടിയിലൂടെ സിബിഐ ഡയറക്ടറെ നീക്കിയത് എന്തിനായിരുന്നുവെന്ന് ഇന്ന് നടന്ന അന്തിമ വാദത്തിനിടെ കോടതി ചോദിച്ചു. തീരുമാനം എടുക്കും മുമ്പ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയെ സമീപിക്കാതിരുന്നത് എന്ത് കൊണ്ടാണ്. കേന്ദ്രത്തിന് എന്തുകൊണ്ടാണഅ നീതി പൂര്‍വ്വം ഇടപെടാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ദിവസങ്ങള്‍ നീണ്ട് നിന്ന വാദങ്ങള്‍ക്കൊടുവിലാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ നല്‍കിയ ഹരജി സുപ്രിം കോടതി വിധി പറയാനായി മാറ്റിയത്. അന്തിമ വാദം നടന്ന ഇന്ന് കേന്ദ്ര സര്‍ക്കാരിന്‍റെയും കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെയും നടപടികളെ കോടതി ചോദ്യം ചെയ്തു. ഡയറക്ടറെ നിയമിക്കാന്‍ അധികാരമുള്ള പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയോട് ആലോചിക്കാതെ, അലോക് വര്‍മയെ നീക്കിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ ജൂലൈ മുതല്‍ പുകഞ്ഞ് കൊണ്ടിരിക്കുകയാണ് സിബിഐയിലെ പ്രശ്നങ്ങള്‍. അന്ന് അതിനോട് പ്രതികരിക്കാതിരുന്നവര്‍ ഒരു ദിവസം അര്‍ധരാത്രി അസാധാരണ നടപടിയിലൂടെ ഡയറക്ടറെ മാറ്റിയത് എന്തിനാണെന്നും, നീതി പൂര്‍വ്വം ഇടപെട്ട് കൂടെയെന്നും ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. അസാധാരണ സാഹചര്യമുണ്ടാകുമ്പോള്‍ അസാധാരണ നടപടിയെടുക്കേണ്ടി വരുമെന്ന് സിവിസിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. അലോക് വര്‍മയെ സ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ല. ചുമതലകളില്‍ നിന്ന് ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും തുഷാര്‍ മേത്ത വാദിച്ചു. ചുമതലകളില്‍ നിന്ന് നീക്കിയത് സ്ഥാന മാറ്റത്തിന് തുല്യമാണെന്ന് അലോക്
വര്‍മയുടെ അഭിഭാഷകര്‍ വാദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here