‘അമ്പത് വയസിന് താഴെയുള്ള സ്ത്രീകള്‍ ശബരിമലയിലേക്ക്’; ജാഗ്രതാനിര്‍ദേശം

sabarimala a

അമ്പത് വയസിന് താഴെയുള്ള 40 സ്ത്രീകളെ സന്നിധാനത്തെത്തിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഹൈന്ദവ സംഘടനകള്‍ നീക്കങ്ങള്‍ നടത്തുന്നതായി പൊലീസ് രഹസ്യ റിപ്പോര്‍ട്ട്. നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്കും കോട്ടയം പത്തനംതിട്ട പൊലീസ് മേധാവികള്‍ക്കുമായി ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്ത് ഐപിഎസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് വിവരം.

Read More: ശബരിമല നിരീക്ഷണ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കഴിഞ്ഞ തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എരുമേലിയിലെ വാവരു പള്ളിയിലും സന്നിധാനത്തും ഇവരെ പ്രവേശിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്നും  തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ യുവതികള്‍ എത്തുന്ന ദിവസത്തെക്കുറിച്ച് നിര്‍ദേശത്തില്‍ സൂചനയില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top