2018 ല്‍ ഇന്ത്യ വായിച്ച വ്യാജ വാര്‍ത്തകള്‍; ആദ്യ സ്ഥാനത്ത് മോദി, തൊട്ടു പിന്നില്‍ രാഹുല്‍

2018 ല്‍ ഇന്ത്യന്‍ ജനത വായിക്കുകയും വിശ്വസിക്കുകയും ചെയ്ത വ്യാജ വാര്‍ത്തകള്‍ പുറത്തുവിട്ട് യാഹൂ. കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വാര്‍ത്തയാണുള്ളത്. മൂന്നാം സ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വാര്‍ത്ത സ്ഥാനം പിടിച്ചു.
യാഹൂ പുറത്തുവിട്ട പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനത്തുള്ള വ്യാജവാര്‍ത്തകളെ അറിയാം:
1.‘Did Modi really touch Owaisi’s feet?’
മോദി ശരിക്കും ഓവൈസിയുടെ കാല് തൊട്ട് വന്ദിച്ചോ? എന്ന കീവേഡാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട വാര്‍ത്ത. മോദി ഓവൈസിയുടെ കാല് തൊട്ട് വന്ദിക്കുന്ന ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്തു. എന്നാല്‍, പ്രചരിച്ചിരുന്നത് ഒരു ഫോട്ടോ ഷോപ്പ് ചിത്രമായിരുന്നു. ഏറെ വൈകിയാണ് ആ വാര്‍ത്ത വ്യജമാണെന്ന് പുറംലോകത്തിന് വ്യക്തമായത്.
2. ‘Modi hires personal make-up artist for Rs 15 lakh a month’
പ്രതിമാസം 15 ലക്ഷം രൂപ വേതനം നല്‍കി മോദി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ നിയമിച്ചതാണ് രണ്ടാമത്തെ വാര്‍ത്ത. ഇതിനായി മാഡം തുസ്സാദില്‍ മെഴുകുതിരി മ്യൂസിയത്തില്‍ മോദിയുടെ പ്രതിമ വെക്കുന്നതിനായി അദ്ദേഹത്തിന്റെ അളവ് എടുക്കുന്ന സ്ത്രീയുടെ ചിത്രമാണ് ഇതിനായി പ്രചരിച്ചത്.
3. ‘Rahul Gandhi holds woman’s hand on stage’
മൂന്നാമത്തെ വാര്‍ത്ത രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ളതാണ്. ഒരു സ്ത്രീയുടെ കൈപിടിച്ച് നില്‍ക്കുന്ന രാഹുല്‍ ചിത്രമായിരുന്നു പ്രചരിച്ചത്. രാഹുല്‍ സ്ത്രീയോട് മോശമായി പെരുമാറിയെന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത്.
എന്നാല്‍, അതിന്റെ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു. രാഹുല്‍ ഗാന്ധി നയിച്ച ‘ജന്‍ ആന്ദോളന്‍’ റാലിയില്‍ പങ്കെടുത്ത യുവതിയുടെ കൈപിടിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു അത്. വേദിയില്‍ കൈപിടിച്ച് മനുഷ്യ ചങ്ങല തീര്‍ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു രാഹുലിന്റെ സ്ത്രീയുടെ കൈപിടിച്ചത്.
ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ക്ക് വലിയപ്രചാരണം ലഭിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് യാഹൂ വിവരങ്ങള്‍ പുറത്തുവിട്ടത്. വര്‍ഷാവസാനത്തില്‍ പ്രചരിക്കപ്പട്ട വ്യാജവാര്‍ത്തകള്‍ മിക്ക സെര്‍ച്ച് എഞ്ചിനുകളും പുറത്തുവിടാറുണ്ട്. അതിന്റെ ഭാഗമായാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here