രാക്ഷസനില്‍ സംവിധായകന്‍ ഒളിപ്പിച്ച ആ രഹസ്യങ്ങള്‍ ഇതാ; വീഡിയോ

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് രാക്ഷസന്‍. സൈക്കോ ത്രില്ലര്‍ എന്ന് എളുപ്പത്തില്‍ വിശേഷിപ്പിക്കാവുന്ന ചിത്രം ഏറെ നിരൂപകപ്രശംസയും നേടി. രാംകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ ഓരോ ഷോട്ടുകളിലും സംവിധായകന്‍ ഒളിപ്പിച്ച അതിസൂക്ഷ്മത വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

രാക്ഷസന്റെ സംവിധാനമികവു വിളിച്ചോതുന്നുണ്ട്് ഈ വീഡിയോ. കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിലും മറ്റും സംവിധായകന്‍ ശ്രദ്ധിച്ച സൂക്ഷ്മതയും ഈ വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. അബദ്ധങ്ങളൊന്നു സംഭവിക്കാതെ അതീവ സൂക്ഷ്മതയോടെയാണ് ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് എന്നതും ഈ സിനിമയുടെ വിജയമാണ്.

വിഷ്ണു വിശാലാണ് രാക്ഷസനില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സൈക്കോ കൊലയാളി ക്രിസ്റ്റഫറിനെ വെള്ളിത്തിരയില്‍ എത്തിച്ചത് ശരവണനായിരുന്നു. തീയറ്ററുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ശരവണന്റേത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top