തൃശ്ശൂരില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് സംശയം

fire

തൃശ്ശൂര്‍ വടക്കാഞ്ചേരി തെക്കുംകരയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു. ആച്ചം കോട്ടിൽ ഡാന്റേഴ്സിന്റെ മക്കളായ 2 വയസുകാരി സെലസ് നിയ, 10 വയസുള്ള സാൻഫലീസ് എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയ്ക്കും ഡാന്റേഴ്സിനും ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്.  പൊട്ടിത്തെറി ശബദത്തോടെ വീടിനു തീപിടിക്കുകയായിരുന്നു. ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് സംശയക്കുന്നു.
അപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ ഡാന്റേഴ്സ് ഭാര്യ ബിന്ദു ഇവരുടെ മൂത്ത മകൻ സെലസ്ഫിയ എന്നിവരെ പൊള്ളലോടെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top