ലോകകപ്പ് ഹോക്കിക്കായ് റഹ്മാന്‍ വിസ്മയം; ഒപ്പം ചേര്‍ന്ന് ഷാരൂഖ് ഖാനും നയന്‍താരയും; വീഡിയോ കാണാം

സംഗീതമാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ വീണ്ടും അത്ഭുതപ്പെടുത്തുകയാണ് ആരാധകരെ. റഹ്മാന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘ജയ് ഹിന്ദ് ഇന്ത്യ’ എന്ന വീഡിയോ ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. 1997 ല്‍ പുറത്തിറങ്ങിയ വന്ദേ മാതാരം എന്ന ആല്‍ബത്തിനു ശേഷം റഹ്മാന്‍ വീണ്ടും സംവിധായകനാകുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.

ഈ വര്‍ഷം ഇന്ത്യയില്‍ വെച്ചു നടത്തപ്പെടുന്ന ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് ‘ജയ് ഹിന്ദ് ഇന്ത്യ’ എന്ന പേരില്‍ ആല്‍ബം പുറത്തിറക്കുന്നത്. സംഗീതം കൂടാതെ ആല്‍ബത്തില്‍ ദൃശ്യസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്.

ആല്‍ബത്തില്‍ ഷാരൂഖ് ഖാനും നയന്‍താരയും അഭിനയിക്കുന്നുണ്ട് എന്നതും ജയ് ഹിന്ദ് ഇന്ത്യയെ ശ്രദ്ധേയമാക്കുന്നു. ഇന്ത്യന്‍ ടീം ഹോക്കി താരങ്ങളും ആല്‍ബത്തില്‍ അണിനിരക്കുന്നുണ്ട്. ഗുല്‍സാറാണ് ആല്‍ബത്തിലെ വരികള്‍ എഴുതിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top