Advertisement

മോദിക്കും രാഹുലിനുമൊപ്പം പ്രീയ വാര്യരും തൈമൂറും; 2018 ല്‍ ഇന്ത്യ ഏറ്റവും അധികം ഇന്റര്‍നെറ്റില്‍ തിരഞ്ഞവര്‍

December 7, 2018
Google News 1 minute Read

പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാനൊരുങ്ങവെ 2018 ല്‍ ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് യാഹൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കൂട്ടത്തില്‍ ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമുണ്ട്.

ശബരിമല യുവതീ പ്രവേശനം, മുത്തലാഖ്, സ്വവര്‍ഗരതി നിയമപരമാക്കല്‍ തുടങ്ങിയ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് ദീപക് മിശ്രയാണ് മൂന്നാം സ്ഥാനത്ത്. വിവാദവ്യവസായി വിജയ് മല്യ നാലാം സ്ഥാനത്തുമുണ്ട്. തൊട്ടുപിന്നാലെ നീരവ് മോദിയും.

ജനിച്ചപ്പോള്‍ മുതല്‍ക്കെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായതാണ് സെയ്ഫ് അലി ഖാന്‍- കരീന ദമ്പതികളുടെ മകന്‍ തൈമൂര്‍. ഇന്റര്‍നെറ്റില്‍ കൂടുതല്‍ പേരും തിരഞ്ഞ ഏറ്റവും പ്രായംകുറഞ്ഞ താരവും തൈമൂര്‍ തന്നെയാണ്.

ശ്രീദേവിയാണ് ഏറ്റവും അധികം ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ വനിതാ സെലിബ്രിറ്റി. ഒരു കണ്ണിറക്കലിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രിയ എസ് വാര്യരുമുണ്ട് ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ സെലിബ്രിറ്റികളുടെ കൂട്ടത്തില്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here