സംസ്ഥാന സ്‌കൂള്‍ കലോത്സവം; കോഴിക്കോട് മുന്നില്‍, പ്രതിഷേധത്തെ തുടര്‍ന്ന് കൂടിയാട്ട മത്സരം ഉപേക്ഷിച്ചു

59-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോള്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍. പാലക്കാട്, തൃശൂര്‍ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയായിരുന്നു ആദ്യ സ്ഥാനത്ത്.
Read More: ‘നിങ്ങളാണോ എന്റെ ഉമ്മാ…?’ ചോദ്യവുമായി ടൊവിനോ; ‘എന്റെ ഉമ്മാന്റെ പേരി’ന്റെ ടീസര്‍ കാണാം
അതേസമയം, വിധി കര്‍ത്താവിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് കൂടിയാട്ട മത്സരം ഉപേക്ഷിച്ചു. ജഡ്ജിങ്ങ് പാനലിലെ അധ്യാപകന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ മത്സരിക്കാനെത്തിയതോടെയാണ് മറ്റ് ടീമുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വേദിക്ക് പുറത്ത് കൂടിയാട്ടം മത്സരാര്‍ത്ഥികള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ സംഭവം വിവാദമായി.
Read More: വ്യത്യസ്തമായി ഹണ്ട്രഡ് ന്യൂസും, 14ജില്ലകളില്‍ നിന്നുള്ള അവതാരകരുടെ വാര്‍ത്താവായനയും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here