കര്‍ണ്ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹിറ്റാക്കുന്ന സിനിമകള്‍ക്ക് പ്രത്യേക ആനുകൂല്യം

കര്‍ണ്ണാടക സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹിറ്റാക്കുന്ന സിനിമകള്‍ക്ക് ഇനിമുതല്‍ പ്രത്യേക ആനുകൂല്യം ലഭിക്കും. കര്‍ണ്ണാടകാ സര്‍ക്കാരിന്റേതാണ് പുതിയ തീരുമാനം. ഇത്തരം സിനിമകള്‍ക്ക് ഒരു കോടി മുതല്‍ രണ്ടരക്കോടി വരെയാണ് പ്രത്യേക ആനുകൂല്യമായി ലഭിക്കുക. ഏത് ഭഷയിലുള്ള സിനിമകള്‍ക്കും ഈ ആനുകൂല്യത്തിനായി അപേക്ഷിക്കാനുള്ള അവസരമുണ്ട്.
ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹിറ്റാക്കുന്ന എട്ട് സിനിമകള്‍ക്കായിരിക്കും ഈ വര്‍ഷം പ്രത്യേക ആനുകൂല്യം നല്‍കുക. ഇത്തരത്തിലുള്ള ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ബജറ്റും പ്രമേയവുമാണ് പ്രധാന മാനദണ്ഡങ്ങളായി കണക്കാക്കുക. ഏറ്റവും മികച്ച മൂന്ന് സിനിമകള്‍ക്ക് 2.5 കോടി ആനുകൂല്യം ലഭിക്കും. അഞ്ച് സിനിമകള്‍ക്ക് ഒരു കോടി വരെയും ലഭിക്കും.
സിനിമയിലൂടെ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ടൂറിസം നയത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. 12.5 കോടി രൂപ ഈ ഇനത്തിലേക്കായി കര്‍ണ്ണാടക സര്‍ക്കാര്‍ നീക്കിവെച്ചിട്ടുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here