ഞാന്‍ പ്രകാശനിലെ ആദ്യ ഗാനവും ശ്രദ്ധേയമാകുന്നു; വീഡിയോ

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയതാണ് ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തെ. തരംഗം സൃഷ്ടിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ടീസറിന്റെ വരവും. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ചിത്രമാണ് ഞാന്‍ പ്രകാശന്‍’. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിയുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനവും പുറത്തെത്തിയിരിക്കുകയാണ്. ‘ഓമല്‍ താമര…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. യദു എസ് മാരാരും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് ആലാപനം.

Read More: സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക്; തൃശൂര്‍ ലീഡ് ചെയ്യുന്നു

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഓരോ പോസ്റ്ററുകളും സോഷ്യല്‍മഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.’വരവേല്‍പ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ മോഹന്‍ലാലിനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലൊരു പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഒരു തെങ്ങിന്റെ മുകളില്‍ കയറിയിരിക്കുന്ന ഫഹദ് ഫാസിലാണ് ഈ വൈറല്‍ പോസ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നത്.

17 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ ശ്രീനി കൂട്ടുകെട്ടില്‍ വിരിയുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്‍. ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’ എന്ന ചിത്രത്തിന് ശേഷം ഫഹദും സത്യനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത.് നിഖില വിമലാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top