ഫ്രാന്‍സില്‍ പ്രതിഷേധം തുടരുന്നു

ഫ്രാന്‍സിലെ ഇന്ധനവില വര്‍ധന റദ്ദാക്കിയിട്ടും പ്രതിഷേധം തുടരുകയാണ്. പാരീസിലെ ചാംസ് എലിസീസ് ഏരിയയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഇന്ന് ഏറ്റുമുട്ടലുണ്ടായി. 1500ലധികം പ്രതിഷേധക്കാരാണ് പാരീസിലെ പ്രശസ്തമായ ചാംപ്‌സ് എലൈസീസില്‍ ഒത്തുകൂടിയത്. 211 പ്രക്ഷോഭകാരികളെ ഇന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് ചുറ്റിക, ബേസ്‌ബോള്‍ ബാറ്റ്, മെറ്റല്‍ ബോള്‍ എന്നിവ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഫ്രാന്‍സ് പത്തുവര്‍ഷത്തിനിടെ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് വേദിയാകുന്നതെന്ന് എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More: പ്രതിഷേധം ഫലം കണ്ടു; ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കുന്നു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here