പ്രളയബാധിതർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന ടൺകണക്കിന് ഭക്ഷ്യവസ്തുക്കൾ മാലിന്യ കൂമ്പാരത്തിൽ തള്ളി ഉദ്യോഗസ്ഥർ

പ്രളയബാധിതർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന ടൺകണക്കിന് ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളും ഉദ്യോഗസ്ഥർ മാലിന്യ കൂമ്പാരത്തിൽ തള്ളി. ട്വന്റിഫോറാണ് വാർത്ത പുറത്തുകൊണ്ടുവരുന്നത്. എറണാകുളത്ത് കളമശേരിയിൽ പ്രളയ ദുരിതാശ്വാസത്തിനായി ജില്ലകളക്ടറുടെ നേതൃത്വത്തിൽ സംഭരിച്ച ഭക്ഷ്യ വസ്തുകളാണ് വിതരണം ചെയ്യാതെ വലിച്ചെറിഞ്ഞത്. മാലിന്യ കൂമ്പാരത്തിൽ നിന്നും നാട്ടുകാരിൽ ചിലർ ഭക്ഷ്യ വസ്തുകൾ ശേഖരിച്ച് കൊണ്ടുപോയി.
പ്രളയസമയത്ത് എറണാകുളം കളമശ്ശേരിയിലെ ജില്ലാ കളക്ടറുടെ സംഭരണ കേന്ദ്രത്തിലേക്ക് ടൺ കണക്കിന് ഭക്ഷ്യവസ്തുക്കളാണ് എത്തിയത്. എന്നാൽ ഇതിൽ പലതും അർഹതപ്പെട്ടവരുടെ കയ്യിൽ എത്തിയില്ല. ധാന്യങ്ങളും പയറും പരിപ്പുമെല്ലാം പൂപ്പൽ പിടിച്ച് ഉപയോഗശൂന്യമായി.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് ഇത്രയധികം ഭക്ഷ്യവസ്തുക്കൾ പാഴായിപ്പോകാനുള്ള കാരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here