Advertisement

കണ്ണൂര്‍ വിമാനത്താവളത്തിന്റെ മാതൃക ‘ഓഗ്മെന്റഡ് റിയാലിറ്റി’യിലൂടെ ’24’ അവതരിപ്പിക്കുന്നു (വീഡിയോ)

December 9, 2018
Google News 2 minutes Read

ഇന്ന് ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ വിമാനത്താവളത്തിന്റെ മാതൃക അതിനൂതന സാങ്കേതിക വിദ്യയായ ‘ഓഗ്മെന്റഡ് റിയാലിറ്റി’യിലൂടെ പ്രേക്ഷകരിലെത്തിച്ച് ’24’ ചരിത്രം കുറിച്ചു.

2300 ഹെക്ടര്‍ ഭൂമിയില്‍ പരന്നുകിടക്കുന്ന വിമാനത്താവളവും അതിന്റെ പ്രത്യേകതകളും ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെയാണ് ’24’ അവതരിപ്പിച്ചത്. ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ’24’ അവതരിപ്പിച്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ വിമാനം പറന്നിറങ്ങുക കൂടി ചെയ്തതോടെ പ്രേക്ഷകര്‍ക്ക് അത് പുതിയ അനുഭവമായി.

 

കേരളത്തില്‍ ആദ്യമായാണ് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ഒരു ചാനല്‍ ഇത്തരം ഒരു അവതരണം നടത്തുന്നത് എന്ന പ്രത്യേകതയും ’24’ സ്വന്തമാക്കി. ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ’24’ ന്റെ ‘ശബരിമല ഇംപാക്ട് സര്‍വേ’യും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇന്ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ സര്‍വ്വീസിന് ഫ്ലാഗ് ഓഫ് ചെയ്തത്. 186 കന്നിയാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നു. യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ജീവനക്കാര്‍ സ്വീകരണം നല്‍കിയിരുന്നു.

Read More: ശബരിമല വിവാദം ഉത്തരവാദി ആര്?; ’24’ സര്‍വേ ഫലം പുറത്തുവിടുന്നു

അബുദാബിയിലേക്കാണ് ആദ്യ സര്‍വീസ്. ഇന്ന് രാവിലെ പത്തിന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും  താത്പര്യം അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here