കൊച്ചി മേയർ സ്ഥാനം; തമ്മിലടി രൂക്ഷമാകുന്നു

dispute rises over kochi mayor post

കൊച്ചി മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷമാവുന്നു. രണ്ടര വർഷം കഴിയുമ്പോൾ സൗമിനി ജയിനെ മാറ്റി തന്നെ മേയറാക്കാമെന്ന് നേതാക്കൾ വാക്കു തന്നിരുന്നതായി കോർപ്പറേഷൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി മാത്യൂ 24 നോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയും മുലപ്പള്ളിയും പറയുന്നത് പോലെ അനുസരിക്കുമെന്നും ഷൈനി പറഞ്ഞു.

കോർപ്പറേഷൻ ഭരണം രണ്ടര വർഷം പിന്നിട്ട സാഹചര്യത്തിൽ സൗമിനി ജയിനെ മാറ്റി കൊച്ചി മേയർ സ്ഥാനം തനിക്ക് നൽകണമെന്നാണ് നഗരാസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി മാത്യൂവിന്റെ അവകാശ വാദം. സൗമിനിയെ മേയറാക്കിയ സാഹചര്യത്തിൽ നേതാക്കൾ ഒരു ഉറപ്പ് നൽകിയിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ തന്നെ മേയറാക്കും എന്നായിരുന്നു ഉറപ്പ്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തമ്മിൽ ഇക്കാര്യത്തിൽ ധാരണയാവുകയും ചെയ്തു.

ഇക്കാര്യത്തിൽ ഇനി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുലപ്പള്ളി രാമചന്ദ്രനും പറയുന്നത് കേൾക്കുമെന്നും ഷൈനി വ്യക്തമാക്കി. എന്നാൽ മേയർ മാറ്റത്തെ കുറിച്ച് പ്രതികരിക്കാൻ സൗമിനി ജയ്ൻ തയ്യാറായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top