എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമുഖത്തേക്ക്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമുഖത്തേക്ക് . നാളെ സെക്രട്ടേറിയറ്റിന് മുന്നിലും നിയമസഭാ കവാടത്തിലും സമരംചെയ്യും. വിഷയത്തില്‍ അടിയന്തരമായി നടപടി സ്വീകരിച്ചില്ലങ്കില്‍ ജനുവരി 26 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കാനാണ് തീരുമാനം.
ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തിലാണ് ദുരിതബാധിതരായ അമ്മമാരും കുട്ടികളും സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും സമരവുമായി എത്തുന്നത്. കഴിഞ്ഞ കൊല്ലം മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 1905 പേര്‍ അടക്കം മുഴുവന്‍ ദുരിതബാധിതരെയും പട്ടികയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സയും മറ്റു സഹായവും നല്‍കുക എന്നതാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ പ്രധാന ആവശ്യം.

സമരമല്ലാതെ മറ്റു മാര്‍ഗമില്ല.പുനരധിവാസത്തിന് കേന്ദ്രം നല്‍കേണ്ട 400 കോടിയിലേറെ രൂപ ഇതുവരെ തന്നിട്ടില്ലന്ന് സാമൂഹ്യപ്രവര്‍ത്തക ദയബായ് പറഞ്ഞു.

ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.ബഡ്സ് സ്‌കൂള്‍ നിര്‍മാണത്തിന് അഞ്ചുവര്‍ഷം മുമ്പ് നബാര്‍ഡ് ഒന്നരക്കോടി രൂപ അനുവദിച്ചെങ്കിലും പെരിയ മഹാത്മ ബഡ്സ് സ്‌കൂള്‍ മാത്രമാണ് ആധുനികസൗകര്യങ്ങളോടെ പ്രവര്‍ത്തനം തുടങ്ങിയത്. ചിലയിടത്ത് കെട്ടിടം തയ്യാറായെങ്കിലും ഇപ്പേഴും ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top