ഇഷ അംബാനിയുടെ വിവാഹത്തിന് വന്‍ താരനിര (ചിത്രങ്ങള്‍ കാണാം)

അംബാനി – പിരമല്‍ കുടുംബങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ വന്‍ താരനിര രാജസ്ഥാനിലെ ഉദയ്പൂരിലെത്തി. താരനിരയ്‌ക്കൊപ്പം യുഎസ് സെക്രട്ടറി ഹിലരി ക്ലിന്റണും ഉദയ്പൂരിലെത്തിയിട്ടുണ്ട്. ഉദയ്പൂര്‍ പാലസില്‍ ഇഷ അംബാനി – ആനന്ദ് പിരമല്‍ എന്നിവരുടെ പ്രീവെഡിംഗ് ചടങ്ങിനായി വന്‍ താരനിരയാണ് ഒത്തുചേര്‍ന്നിരിക്കുന്നത്.

ഹിലരിയെ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേർന്ന് സ്വീകരിച്ചു. ഹിലരിക്ക് പുറമേ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ക്രിക്കറ്റ് താരങ്ങളായ എം.എസ്. ധോണി, ഭാര്യ സാക്ഷി, മകൾ സിവ, സച്ചിൻ ടെൻഡുൽക്കർ, ഭാര്യ അഞ്ജലി, സഹീർ ഖാൻ, ഭാര്യ സാഗരിക, ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, സൽമാൻ ഖാൻ, ബോണി കപൂർ, മക്കളായ ജാൻവി, ഖുഷി, പ്രിയങ്ക ചോപ്ര, ഭർത്താവ് നിക് ജൊനാസ്, അനിൽ കപൂർ തുടങ്ങി നിരവധി പേർ ഉദയ്പൂരിൽ കഴിഞ്ഞു.

ഉദയ്പൂർ പാലസിൽ രണ്ടു ദിവസങ്ങളിലായാണ് പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടക്കുന്നത്. പാട്ടും നൃത്തവുമൊക്കെയായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിവാഹത്തിനായി ഒരുക്കിരിക്കുന്നത്. ഡിസംബർ 12 നാണ് ഇഷ അംബാനി- ആനന്ദ് പിരമൽ വിവാഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top