കണ്ണൂരില്‍ നിന്ന് ആദ്യം പറന്ന വിമാനത്തില്‍ യാത്രക്കാരുടെ ആഹ്ലാദപ്രകടനം! (വീഡിയോ)

kannur airport

കണ്ണൂരിൽ നിന്ന് പറന്നുയർന്ന ആദ്യ വിമാനത്തിലെ യാത്രക്കാർ വിമാനത്തിനുള്ളിൽ സന്തോഷം പ്രകടിപ്പിച്ച് ആഘോഷം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൈ കൊട്ടിയും പാട്ടുപാടിയും വിമാനത്തിനുള്ളില്‍ വലിയ ആഘോഷപ്രകടനങ്ങളാണ് യാത്രക്കാര്‍ നടത്തിയത്. യാത്രക്കാര്‍ കണ്ണൂരിന് ‘ജയ്’ വിളിക്കുകയും ചെയ്തതോടെ വിമാനത്തിനുള്ളില്‍ ഉത്സവ പ്രതീതിയായിരുന്നു.

ഇന്ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ സര്‍വ്വീസിന് ഫ്ലാഗ് ഓഫ് ചെയ്തത്. 186 കന്നിയാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നു. യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ജീവനക്കാര്‍ സ്വീകരണം നല്‍കിയിരുന്നു.

Read More: കണ്ണൂര്‍ ചിറകുവിരിച്ചു

അബുദാബിയിലേക്കാണ് ആദ്യ സര്‍വീസ്. ഇന്ന് രാവിലെ പത്തിന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും  താത്പര്യം അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top