രഞ്ജി ട്രോഫി; കേരളത്തിന് തോല്‍വി

കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ തമിഴ്‌നാടിന് 151 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ തമിഴ്‌നാട് ഉയര്‍ത്തിയ 368 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സില്‍ 217 റണ്‍സില്‍ പുറത്താകുകയായിരുന്നു. 91 റണ്‍സെടുത്ത സഞ്ജു സാംസണ്‍ മാത്രമാണ് കേരളത്തിന് വേണ്ടി പൊരുതിയത്. ഒരു ഘട്ടത്തില്‍ 157/ 2 എന്ന സ്‌കോറില്‍ നിന്ന കേരളത്തിന് 60 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന എട്ട് വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top