പ്രിയങ്ക ചോപ്രയെ അധിക്ഷേപിച്ച് ലേഖനം; മാപ്പ് പറഞ്ഞ് ലേഖിക

പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് ലേഖനമെഴുതിയ മരിയ സ്മിത്ത് മാപ്പു പറഞ്ഞു. ദ് കട്ട് എന്ന യുഎസ് വെബ്‌സൈറ്റിലാണ് മരിയ ലേഖനമെഴുതിയത്. ലേഖനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി നിരവധി പേരും രംഘത്തെത്തിയിരുന്നു. പ്രിയങ്ക ചോപ്രയെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടുള്ളതായിരുന്ന മരിയ എഴുതിയ ലേഖനം.
പ്രിയങ്ക വളരെ മോശം നടിയാണെന്നും നിക്ക് ജോനാസിനെ വശീകരിച്ചതാണെന്നും ലേഖനത്തില്‍ മരിയ എഴുതി. വിവാഹച്ചടങ്ങിനിടെ കുതിരപ്പുറത്തേറി വന്ന നിക്കിനെയും അതിരൂക്ഷമായി മരിയ വിമര്‍ശിച്ചിരുന്നു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വെബ്‌സൈറ്റില്‍ നിന്നും ലേഖനം പിന്‍വലിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മരിയ സ്മിത്ത് മാപ്പുമായി രംഗത്തെത്തിയതും.
പ്രിയങ്കയെ അധിക്ഷേപിച്ചതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നിക്കിന്റെ സഹോദരന്‍ ജോ ജോനാസ് , നടി സോഫി ടര്‍നര്‍, ബോളിവുഡ് താരങ്ങള്‍ എന്നിവരും ലേഖനത്തിനെതിരെ ശക്തമായി പ്രതിഷേധമറിയിച്ചു. എന്നാല്‍ ഇത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു പ്രിയങ്ക പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here