നെൽപാടങ്ങളെ നശിപ്പിച്ച് മുഞ്ഞ രോഗം; കർഷകർ ആത്മഹത്യയുടെ വക്കിൽ

വയനാട് കോട്ടത്തറയിൽ അപൂർവ്വ രോഗം ബാധിച്ച് ആയിരക്കണക്കിന് നെൽപാടങ്ങൾ നശിച്ചു. പ്രളയശേഷമാണ് മുഞ്ഞ രോഗം ബാധിച്ചത്. പാട്ടത്തിന് കൃഷി നടത്തിയ കർഷകർ ഇതോടെ ആത്മഹത്യയുടെ വക്കിലായി.

പ്രളയത്തിന് ശേഷം നാമാവശേഷമായ നെൽകൃഷി പുനരുജ്ജീവനത്തിന്റെ പാതയിലായിരുന്നു. ഇതിനിടെയാണ് വില്ലനായി മുഞ്ഞ രോഗം ബാധിച്ചത് വയനാട്ടിൽ ഏറ്റവും കൂടുതൽ നെൽകർഷകരുളളത് കോട്ടത്തറ പഞ്ചായത്തിലാണ് യുവാക്കൾവരെ ഇവിടെ നെൽകൃഷി ചെയ്യുന്നുണ്ട്. കോട്ടത്തറ വെന്നിയോട്ടെ ആയിരക്കണക്കിന് ഏക്കർ പാടത്തെയാണ് അപൂർവ്വ രോഗം ബാധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top