Advertisement

മീഥയില്‍ മെലോണിക് അസിഡ്യൂരി ബാധിച്ച 5 വയസുകാരന്റെ ചികിത്സയ്ക്ക് മാസം വേണ്ടത് 40,000 രൂപ; കനിവുതേടി നിര്‍ധന കുടുംബം

November 7, 2024
Google News 4 minutes Read
5 year old boy seeking financial help to treat methylmalonic aciduria

അപൂര്‍വരോഗം പിടിപ്പെട്ട അഞ്ചു വയസുകാരന്‍ നിവേദിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് കൊല്ലത്തെ നിര്‍ധനത്തെ കുടുംബം. മൂന്ന് വയസു വരെ ഓടിക്കളിച്ചു നടന്ന നിവേദ് പെട്ടെന്നുണ്ടായ പനിയെ തുടര്‍ന്നാണ് രോഗകിടക്കയിലായത്. (5 year old boy seeking financial help to treat methylmalonic aciduria)

ജന്മനാ ഉണ്ടായ പ്രശ്‌നമല്ല നിവേദിന്. 3 വയസ്സുവരെ അവന്‍ ഓടിക്കളിച്ചു നടന്നതാണ് .പെട്ടെന്നുണ്ടായ പനി അവന്റെ എല്ലാ സ്വാതന്ത്ര്യങ്ങളെയും കവര്‍ന്ന് എടുക്കുകയായിരുന്നു. മകനെ പഴയതുപോലെ കാണാന്‍ എല്ലാം പണയപ്പെടുത്തി ആ കുടുംബം ചികിത്സ തുടങ്ങി.ആശുപത്രികള്‍ പലതും കയറി ഇറങ്ങി .ഒടുവില്‍ മീഥയില്‍ മെലോണിക് അസിഡ്യൂരിയയെന്ന അപൂര്‍വരോഗമാണ് രോഗമാണ് നിവേദിന് പിടിപെട്ടതെന്ന് കണ്ടെത്തി. ഇപ്പോള്‍ ചാലക്കുടിയിലാണ് ചികിത്സ. പൂര്‍ണ്ണമായും തകര്‍ന്ന ശരീരം ഇന്ന് മെല്ലെ ചലിച്ചു തുടങ്ങി. പക്ഷേ ചികിത്സയ്ക്ക് മാസം 40,000 രൂപ വേണം.

Read Also: ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാനായില്ല; സിപിഐഎം നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ്

കൂലിപ്പണിക്കാരനായ പിതാവ് വിനോദിന്റെ ഏക വരുമാനം കൊണ്ട് താങ്ങാനാകുന്നതല്ല നിവേദിന്റെ ചികിത്സ ചിലവുകള്‍ . ഇതിനിടയില്‍ വീടും ജപ്തിയിലായി. ഈ അമ്മയുടെ കണ്ണുനീര്‍ തോരണമെങ്കില്‍ നിവേദ് എഴുന്നേറ്റ് നടക്കണം. കഴിഞ്ഞ 1 വര്‍ഷത്തെ ചികിത്സകൊണ്ട് വലിയ മാറ്റമാണ് നിവേദിത് ഉണ്ടായത്. പക്ഷേ ഇന്ന് ചികിത്സ തുടരാനുള്ള പണം ഇല്ല. അതിന് സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. നമുക്ക് അവരെ ചേര്‍ത്ത് പിടിക്കാം.

അക്കൗണ്ട് വിവരങ്ങള്‍:

Account number 17280100027811
IFSC – FDRL0001728
Federal Bank
Nedumankavu Branch
Google pay number 8893122192

Story Highlights : 5 year old boy seeking financial help to treat methylmalonic aciduria

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here