പ്രിയതമയ്ക്ക് കരള്‍ പകുത്ത് നല്‍കാന്‍ അരികില്‍ ഹരിയുണ്ട്,സ്‌നേഹത്തിന് തണലൊരുക്കാന്‍ നന്മയുള്ള നാട്ടുകാരുമുണ്ട്, പക്ഷേ വേണം 60 ലക്ഷം രൂപ

കരള്‍രോഗബാധിതയായ പ്രിയതമയ്ക്ക് സ്വന്തം കരള്‍ പകുത്ത് നല്‍കാന്‍ ഭര്‍ത്താവ് തയ്യാറെങ്കിലും ശസ്ത്രക്രിയയ്ക്കുള്ള വലിയ തുക കണ്ടെത്താനാകാതെ വലഞ്ഞ് നിര്‍ധന കുടുംബം. മാവേലിക്കര സ്വദേശി ജയലേഖ ജിയുടെ ചികിത്സയ്ക്കാണ് 60 ലക്ഷം രൂപ സ്വരുക്കൂട്ടാന്‍ ബന്ധുക്കളും നാട്ടുകാരും നെട്ടോട്ടമോടുന്നത്. നാട്ടിലെ പിരിവുകൊണ്ട് മാത്രം ഈ വലിയ തുക കണ്ടെത്താനാകില്ലെന്ന് മനസിലായതോടെ സുമനസുകളോട് സോഷ്യല്‍ മീഡിയ വഴിയും അഭ്യര്‍ത്ഥിക്കുകയാണ് ബന്ധുക്കള്‍. (Mavelikara family seeks help for liver transplant jayalekha)
കരള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായതിനാല്‍ ജയലേഖയുടെ ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്തണമെന്നാണ് എറണാകുളം അമൃത ആശുപത്രിയിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ സുജീന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. ഭാര്യയ്ക്കായി കരള്‍ പകുത്ത് നല്‍കാന്‍ ഉടനടി ഭര്‍ത്താവ് ഹരി സന്നദ്ധത അറിയിച്ചു. ഈ ഊഷ്മള സ്‌നേഹത്തിന് നാട്ടുകാരും തണലൊരുക്കി. നാട്ടുകാര്‍ ഊര്‍ജിതമായി ശ്രമിക്കുന്നുണ്ടെങ്കിലും ചികിത്സയ്ക്കായുള്ള 60 ലക്ഷം രൂപയുടെ പകുതിയില്‍ താഴെ മാത്രമാണ് ഇതുവരെ പിരിച്ചെടുക്കാന്‍ സാധിച്ചത്.
അടിയന്തരമായി നടത്തേണ്ട ശസ്ത്രക്രിയയായതിനാല്‍ ഈ മാസം 17നാണ് ആശുപത്രിയില്‍ നിന്ന് തിയതി നിശ്ചയിച്ചിരിക്കുന്നത്. നോവനുഭവിക്കുന്നവര്‍ക്കും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കൊതിക്കുന്നവര്‍ക്കും വേണ്ടി പലതവണ ഒന്നിച്ചിട്ടുള്ള നന്മയുള്ള ഹൃദയങ്ങള്‍ ജയലേഖയ്ക്കും ഹരിയ്ക്കുമായി ഒരിക്കല്‍ കൂടി കൈകോര്‍ക്കുമെന്നാണ് നാട്ടുകാരുടേയും ബന്ധുക്കളുടേയും പ്രതീക്ഷ.
ബാങ്ക് വിവരങ്ങള്‍:
JAYALEKHA G
AC No- 12090100000354
IFSC – BARB0MAVELI
Branch Bank of Baroda, Mavelikara
Gpay: 9447212306
Story Highlights : Mavelikara family seeks help for liver transplant jayalekha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here