Advertisement

ഈ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വേണ്ടത് 15 കോടി; എസ്എംഎ ബാധിച്ച അഥര്‍വിനായി കൈകോര്‍ക്കാം

January 8, 2025
Google News 5 minutes Read
family seeks help for the treatment of child's spinal muscular atrophy

ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച രണ്ട് വയസുകാരന്റെ കുടുംബം. ചെറായി സ്വദേശികളായ സജിത്ത് – നയന ദമ്പതികളുടെ മകന്‍ അഥര്‍വിനാണ് എസ്എംഎ രോഗം സ്ഥിരീകരിച്ചത്. (family seeks help for the treatment of child’s spinal muscular atrophy)

സ്‌കൂളില്‍ പോണം, പുറത്ത് പോയി കൂട്ടുകാര്‍ക്കൊപ്പം കളിക്കണം എന്നിങ്ങനെ ഒരുപാട് ആഗ്രഹങ്ങളുള്ള കുഞ്ഞുമനസിനെയാണ് രോഗം തളര്‍ത്തിയത്. എസ്എംഎ എന്ന അപൂര്‍വ രോഗത്തിന്റെ ചികിത്സയുടെ ചെലവുകള്‍ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറത്താണ്. ആശുപത്രിയും – വീടുമായി ഒതുങ്ങുകയാണ് രണ്ട് വയസുകാരന്‍. പിതാവ് സജിത്തിന്റെ വരുമാനത്തിലാണ് ചികിത്സയും കുടുംബ ചെലവും മുന്നോട്ട് പോകുന്നത്.

Read Also: ഫോട്ടോ മോര്‍ഫ് ചെയ്ത് വിഡിയോയുണ്ടാക്കി പ്രചരിപ്പിച്ചു; യൂട്യൂബ് ചാനലിനെതിരെ പരാതി നല്‍കി മാല പാര്‍വതി

അഥര്‍വ്വിന്റെ മരുന്നിന് 15 കോടി രൂപ വില വരും. ഈ കുടുംബത്തിന് സങ്കല്‍പ്പിക്കാനാകാത്ത തുകയാണിത്. സുമനസുകളുടെ കനിവ് തേടുകയാണ് കുടുംബം. ഭിന്നശേഷിക്കാരനായ ഒരാള്‍ കൂടിയുണ്ട് കുടുംബത്തില്‍. പ്രതിസന്ധിയുടെ കയത്തിലാണ് ഇവര്‍. നിങ്ങളുടെ ചെറിയ സാഹയംപോലും ഇവര്‍ക്ക് വല്യ ആശ്വാസം ആകും.

Sajith P B
Account Number : 10070100196188
IFSC : FDRL0001007
MICR : 682049030
Branch: Edavanakad

അന്വേഷണങ്ങള്‍ക്ക് : 8139019472

Story Highlights : family seeks help for the treatment of child’s spinal muscular atrophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here