ഫാന്‍ മേയ്ഡ് പോസ്റ്റര്‍ പങ്കുവെച്ച് പീറ്റര്‍ ഹെയ്ന്‍; ഒടിയനെ വരവേല്‍ക്കാന്‍ ഒരുങ്ങി ആരാധകര്‍

ഒടിയനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. ഫാന്‍സ് ഷോയ്ക്ക് പുറമേ വിവിധ പരിപാടികളുമായാണ് ഒടിയന്‍ മാണിക്യനെ സ്വീകരിക്കാന്‍ ആരാധകര്‍ ഒരുക്കങ്ങള്‍ നടത്തുന്നത്. ഇതിനോടകം ഒടിയന്റെ അണിയറയിലുള്ളവരെ പോലും വിസ്മയിപ്പിക്കുന്ന തരത്തില്‍ ഫാന്‍ മേയ്ഡ് പോസ്റ്ററുകളും ടീസറുകളും ആരാധകര്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. അങ്ങനെ പുറത്തിറക്കിയ ഒരു ‘ഒടിയന്‍ പോസ്റ്റര്‍’ സാക്ഷാല്‍ പീറ്റര്‍ ഹെയ്ന്‍ തന്നെ പങ്കുവെച്ചിരിക്കുന്നു. ഷോര്‍ട്ട് ഫിലിം സംവിധായകനും പോസ്റ്റര്‍ ഡിസൈനറുമായ തേജസ് കെ. ദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒടിയന്‍ പോസ്റ്ററാണ് പീറ്റര്‍ ഹെയ്ന്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഒടിയനിലെ ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങിയിട്ടുണ്ട്. മോഹന്‍ലാലാണ് ശ്രേയ ഘോഷാല്‍ പാടിയ ഗാനം പുറത്തുവിട്ടത്. കേന്ദ്രകഥാപാത്രങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ഒടിയന്റെ ആഘോഷ നേരങ്ങളിലെ ഗാനമായിട്ടാണ് ഏനൊരുവന്‍ എന്ന ഗാനമുള്ളത്. ചിത്രം ഡിസംബര്‍ 14 ന് തിയേറ്ററുകളില്‍ എത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top