ഐഎഫ്എഫ്‌കെ; ഇന്ന് പ്രദർശിപ്പിക്കുക 61 ചിത്രങ്ങൾ

61 films to be screened in iffk today

രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം, ലോക സിനിമാ വിഭാഗത്തിലെ 33 ചിത്രങ്ങളടക്കം 61 ചിത്രങ്ങളുടെ പ്രദർശനം നടക്കും. പ്രൊജക്റ്റർ തകരാർ പരിഹരിച്ച് ടഗോർ തിയേറ്ററിലെ പ്രദർശനം വൈകിട്ട് ആറ് മണിയോടെ പുനരാരംഭിക്കും.

സാങ്കേതിക തകരാറ് മൂലം മാറ്റി വെച്ച ദ ഗ്രേവ്‌ലെസ്സ്, ദ റെഡ് ഫാലസ്, എൽ ഏയ്ഞ്ചൽ എന്നീ മത്സരചിത്രങ്ങളുടെ ആദ്യ പ്രദർശനവും ഇന്ന് നടക്കും. ജൂറി ചെയർമാൻ മജീദ് മജീദിയുടെ മുഹമ്മദ്:ദ മെസ്സെഞ്ചർ ഓഫ് ഗോഡിന്റെ ഇന്ത്യൻ പ്രീമിയറും ഇന്നാണ്. മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമായ ചിത്രം രാത്രി 10.30 ന് നിശാഗന്ധിയിലാണ് . പറവ, മായാനാദി, ഹ്യൂമൻസ് ഓഫ് സംവൺ എന്നീ മലയാള ചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top