രണ്ടാമൂഴം കേസ്; ശ്രീകുമാർ മേനോൻ നൽകിയ അപ്പീലിൽ നാളെ കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് കോടതി വാദം കേൾക്കും

രണ്ടാമൂഴം കേസിൽ തിരക്കഥ ഉപയോഗിക്കരുതെന്ന കോടതി ഉത്തരവിനെതിരെ സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ അപ്പീലിൽ നാളെ കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് കോടതി വാദം കേൾക്കും.

എം ടി വാസുദേവൻ നായരുടെ തിരക്കഥയായ രണ്ടാമൂഴം സിനിമയാക്കാൻ നൽകിയ കാലാവധി കഴിഞ്ഞ തതോടെയാണ് ശ്രീകുമാർ മേനേനതിരെ എം ടി കോടതിയെ സമീപിച്ചത്. ചിത്രം നിർമ്മിക്കാമെന്നേറ്റ ബി ആർ ഷെട്ടി പിൻ വാങ്ങിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top