രണ്ടാമൂഴം കേസ് തീർപ്പാക്കി; സിനിമ ഉടനെന്ന് എം.ടി വാസുദേവൻ നായർ

randamoozham case solved MT response

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവൻ നായരും, സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുണ്ടാക്കിയ തർക്കം തീർപ്പാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

രണ്ടാമൂഴത്തിന്റെ കഥയിലും, തിരക്കഥയിലും പൂർണ അധികാരം എം.ടിക്കായിരിക്കുമെന്ന് ധാരണയിലെത്തിയിരുന്നു. ശ്രീകുമാർ മേനോൻ എം.ടിക്ക് തിരക്കഥ തിരിച്ചു നൽകും. അഡ്വാൻസ് തുകയായ ഒന്നേകാൽ കോടി രൂപ എം.ടിയും മടക്കി നൽകും. തർക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുൻസിഫ് കോടതി, സുപ്രിംകോടതി എന്നിവിടങ്ങളിലുള്ള കേസുകൾ പിൻവലിക്കുമെന്നും ഒത്തുതീർപ്പിലെത്തി.

അതേസമയം, രണ്ടാമൂഴം ഉടൻസിനിമയാക്കുമെന്ന് എം.ടി വാസുദേവൻ നായർ. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും എംടി ട്വന്റിഫോറിനോട് പറഞ്ഞു. പല സംവിധായകരും തിരക്കഥയ്ക്കായി തന്നെ സമീപിച്ചിട്ടുണ്ട്. സിനിമ വൈകിപ്പോയതിൽ ദുഃഖമുണ്ടെന്നും എം.ടി വാസുദേവൻ നായർ കൂട്ടിച്ചേർത്തു.

Story Highlights randamoozham

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top