അഡ്‌ലെയിഡില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

അഡ്‌ലെയിഡില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. അഡ്‌ലെയിഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 31റണ്‍സിനാണ് ഇന്ത്യയുടെ ജയം. 323 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 291 റൺസിന് പുറത്താക്കിയാണ് ഇന്ത്യയുടെ അവസ്മരണീയ വിജയം. ഇതോടെ നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
പത്ത് വര്‍ഷത്തിന് ശേഷമാണ് ഓസീസ് മണ്ണില്‍ ഇന്ത്യ വിജയം നേടുന്നത്. ഇതിന് മുമ്പ് 2007-2008 ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലാണ് ഇന്ത്യ ഓസീസ് മണ്ണില്‍ അവസാന ടെസ്റ്റ് വിജയം നേടിയത്. മറ്റൊരു ചരിത്രം കൂടിയുണ്ട് ഈ വിജയത്തിന്, ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പയിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യ വിജയിക്കുന്നതും ഇത് ആദ്യം.

ഓസീസിന്റെ അവസാന നിര വലിയ ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ മുട്ട് മടക്കി. ട്രാവിസ് ഹെഡ് മടങ്ങിയതോടെയെയാണ് ഓസിസിന് കാലിടറി തുടങ്ങിയത്. ഇഷാന്താണ് ഹെഡിനെ പതിനാല് റണ്‍സുമായി ഗ്യാലറിയിലേക്ക് മടക്കിയത്.73 പന്തില്‍ 41 റണ്‍സുമായി സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച പെയിനിനെ ബുംറയും മടക്കി.

അപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു ഓസീസിന്. എട്ടാം വിക്കറ്റില്‍ ക്രീസില്‍ ഉണ്ടായിരുന്ന സ്റ്റാര്‍ക്കും കുമ്മിന്‍സും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഷമി സ്റ്റാര്‍ക്കിനെ കുടുക്കി. ബുംറ കുമ്മിന്‍സിനേയും മുട്ടുകുത്തിച്ചു. പിന്നീട് ക്രീസിലെത്തിയ ഹെയ്സെല്‍വുഡും ലിയോണും അവസാന പരിശ്രമത്തിനായി പൊരുതി. എന്നാല്‍ അശ്വിന്‍ അവിടെയും ഇന്ത്യന്‍ ടീമിന്റെ കരുത്തുകാട്ടി. ഹെയ്സല്‍വുഡിനെ രാഹുലിന്റെ കൈക്കുമ്പില്‍ ഒതുക്കിയായിരുന്നു ആ നീക്കം. പിന്നീട് ആരോണ്‍ ഫിഞ്ച് (11), മാര്‍ക്ക്സ ഹാരിസ് (26), ഉസ്മാന്‍ ഖ്വാജ (8), ഹാന്‍ഡ്സ്‌കോമ്പ് (14) എന്നിവരുടെ വിക്കറ്റുകളാണ് ഒന്നൊന്നായി കൊഴിഞ്ഞു വീണു. 38 റണ്‍സുമായി ലിയോണ്‍ പുറത്താകാതെ നിന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top