മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

Pinarayi Vijayan

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് എംഎൽഎ ഹൈബി ഈഡൻ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ കെ എസ് യു പ്രവർത്തകർക്ക് പരിക്കേറ്റത് ജലപീരങ്കി പ്രയോഗിച്ചപ്പോൾ പിന്തിരിഞ്ഞ് ഓടുന്നതിനിടെ സംഭവിച്ചതാണെന്ന മറുപടിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഉമ്മൻ ചാണ്ടിയുടെ സബ്മിഷനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാർച്ചിനിടെ വീക്ഷണം ഫോട്ടോഗ്രാഫർ ജിനൽ കുമാറിന് പരിക്കേറ്റതിനെക്കുറിച്ച് അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തിയതായി ഡിജിപി ലോക് നാഥ് ബഹ്റ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top