അഴിമതി നിരോധന നിയമത്തിലെ ഭേദഗതിക്ക് എതിരെ വി.എസ് സുപ്രീം കോടതിയില്‍

vs achuthanandan

പൊതു പ്രവര്‍ത്തകര്‍ പ്രതികളായ അഴിമതി കേസുകള്‍ അന്വേഷിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതിക്ക് എതിരെ വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചു. നിയമത്തിലെ ഭേദഗതി ചെയ്ത 17 (എ) വകുപ്പിന് എതിരെയാണ് വി എസ് സുപ്രീം കോടതിയെ സമീപിച്ചത്.

Read More: പഞ്ചാ’ങ്കം’; തെലങ്കാന നിയമസഭില്‍ നിലവിലെ കക്ഷിനില ഇങ്ങനെ

ഇതേ വിഷയത്തില്‍ പ്രശാന്ത് ഭൂഷണിന്റെ സന്നദ്ധ സംഘടന ആയ സി.പി.ഐ.എല്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കക്ഷി ചേരാന്‍ വി എസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തുന്നിന്, സര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതി തേടണമെന്ന വിജിലന്‍സ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍കൂടിയാണ് വി എസിന്റെ ഹര്‍ജി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top