തെലങ്കാനയില്‍ ബിജെപിയ്ക്ക് വന്‍ വീഴ്ച
തെലങ്കാനില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ജയം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ച ടിആര്‍എസ് തന്നെയാണ് തെലങ്കാനയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ബിജെപിയ്ക്ക് വന്‍ വീഴ്ചയാണ് കാണാന്‍ കഴിയുന്നത്. അഞ്ച് സീറ്റുകളില്‍ മാത്രമാണ് ബിജെപിയ്ക്ക് വരവറിയിക്കാന്‍ കഴിഞ്ഞത്. ടിആര്‍എസ് ആണ് ഇപ്പോള്‍ തെലങ്കാനയില്‍ മുന്നിട്ട് നില്‍ക്കുന്നത്. 54സീറ്റുകളിലാണ് ടിആര്‍എസ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. 34സീറ്റുകള്‍.
തെലങ്കാന പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശക്തമായി രംഗത്തുണ്ടായിരുന്നു. 119 നിയമസഭാ സീറ്റുകളിലേക്കാണ് ഡിസംബര്‍ ഏഴിന് തെരഞ്ഞെടുപ്പ് നടന്നത്. 73.20 ശതമാനം പോളിങാണ് തെലങ്കാനയില്‍ രേഖപ്പെടുത്തിയത്. കോണ്‍ഗ്രസും സിപിഐയും ചേര്‍ന്ന മഹാകുടമി (മഹാസഖ്യം) ടി.ആര്‍.എസിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇവരെയോക്കെ പിന്നിലാക്കി ടിആര്‍എസ് തെലങ്കാനയില്‍ കുതിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here