തെരഞ്ഞെടുപ്പ്; മിഷൻ 123 യുമായ് ബി.ജെ.പി

നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി പൊതുതിരഞ്ഞെടുപ്പിലെ വിജയത്തെ ബാധിയ്ക്കാതിരിയ്ക്കാൻ മിഷൻ 123 യുമായ് ബി.ജെ.പി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട രാജ്യത്തെ 123 മണ്ടലങ്ങളിൽ ഭൂരിപക്ഷവും കൈപീടിയിൽ ഒതുക്കുകയാണ് മിഷൻ 123 വഴിയുള്ള ബി.ജെ.പി ലക്ഷ്യം. അടുത്ത 100 ദിവസ്സം കൊണ്ട് 20 സംസ്ഥാനങ്ങളിലെ വിവിധ റാലികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

മിഷൻ 123… ഭരണ തുടർച്ച സമ്പന്ധിച്ച ആശങ്കകൾക്ക് ബി.ജെ.പി ബുദ്ധി കേന്ദ്രങ്ങൾ കണ്ടെത്തിയ സൂത്രവാക്യത്തിന്റെ പേരാണിത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച് പരാജയപ്പെട്ട മണ്ഡലങ്ങളാണ് മിഷൻ 123 യുടെ പരിതിയിൽ വരിക. 5 കളസ്റ്ററുകളായി ഈ മണ്ടലങ്ങളെ ഇതിനകം വിഭജിച്ചിട്ടുണ്ട്. എല്ലാ ക്ലസ്റ്ററിലും ഒരു പ്രമുഖ ദേശിയ നേതാവിനാണ് ചുമതല. അടുത്ത മൂന്ന് മാസം കൊണ്ട് 123 മണ്ടലങ്ങളിലും താമര വിരിയാൻ പാകത്തിൽ വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിയ്ക്കും. സർക്കാരിന്റെ നേട്ടം ജനങ്ങളിലെയ്ക്ക് എത്തിയ്ക്കുന്നത് മുതൽ ക്ഷേമപദ്ധതികളിൽ ജനങ്ങളെ അംഗമാക്കുന്നത് വരെയുള്ള പ്രപർത്തനങ്ങൾക്കാകും പ്രാധാന്യം നൽകുക. 123 മണ്ഡലങ്ങളിലെ വിജയസാധ്യത കൂടിയ 80 മണ്ഡലങ്ങളിൽ ജയം ഉറപ്പിയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എത്തും. ഈ മണ്ഡലങ്ങളിലെ എല്ലാ നിയമ സഭാ മണ്ടലങ്ങളിലും ഉടൻ തന്നെ വാർ റൂമുകൾ ആരംഭിയ്ക്കാനും ബി.ജെ.പി തിരുമാനിച്ചു. ഹിന്ദി ഹ്യദയ ഭൂമിയിലെ നഷ്ടം നികത്താനുള്ള പദ്ധതിയും ബി.ജെ.പി തയ്യാറാക്കിയിട്ടുണ്ട്. ബംഗാൾ ആസാം ഒഡിഷ എന്നിവടങ്ങളിൽ നിന്ന് 77 സീറ്റുകൾ നേടാനാണ് തിരുമാനം. ഈ സംസ്ഥാനങ്ങളിലെ സാഹചര്യം പാർട്ടിയ്ക്ക് അനുകൂലമാണെന്ന് ബി.ജെ.പി വിലയിരുത്തി.
24 ഡൽഹി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top