15 വര്‍ഷങ്ങള്‍ക്ക് ശേഷം ഛത്തീസ്ഗഢില്‍ ബിജെപിക്ക് അടിതെറ്റി

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചു. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഛത്തീസ്ഗഢില്‍ ലഭിക്കുന്നത്. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 58 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി ലീഡ് ചെയ്യുന്നത് 25 സീറ്റുകളില്‍ മാത്രം. മറ്റുള്ള പാര്‍ട്ടികള്‍ ഏഴ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
2003 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിയ പാര്‍ട്ടിയാണ് ബിജെപി. തുടര്‍ച്ചയായി 15 വര്‍ഷം ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്നത് ബിജെപിയുടെ രമണ്‍സിംഗാണ്. എന്നാല്‍, നാലാമങ്കത്തില്‍ രമണ്‍സിംഗിനും ബിജെപിക്കും അടിപതറി.
2003 ലും 2008 ലും 50 വീതം സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ 49 സീറ്റുമായി ബിജെപി ഛത്തീസ്ഗഢില്‍ അധികാരം നിലനിര്‍ത്തി. എന്നാല്‍, 2018 ലേക്ക് എത്തിയപ്പോള്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 58 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here