‘ജനങ്ങളുടെ വിധിയെഴുത്ത്’; ആദ്യ ഫലസൂചനകള്‍ രാവിലെ ഒന്‍പതിന് പുറത്തുവരും

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന നിയമസഭകളാണ് ഇവ മൂന്നും. മിസോറാമില്‍ കോണ്‍ഗ്രസിന് എതിരാളികളായി നില്‍ക്കുന്നത് മിസോ നാഷണല്‍ ഫ്രന്റ് പാര്‍ട്ടിയാണ്. അതേസമയം, തെലങ്കാനയില്‍ കെ. ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്ട്രസമിതിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ‘മഹാകുടമി’യാണ്. രാവിലെ ഒന്‍പത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കൃത്യതയോടെ അറിയാം:

https://goo.gl/cDs3Np

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top