ഭീതി പടര്‍ത്തിയ മുംബൈ ഭീകരാക്രമണവും വെള്ളിത്തിരയിലേക്ക്; ടീസര്‍ കാണാം

ലോകത്തെ നടുക്കിയ മുംബൈ ഭീകരാക്രണത്തിന്റെ നനുത്ത ഓര്‍മ്മകള്‍ ഇന്നും ഇന്ത്യയില്‍ ബാക്കിനില്‍ക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണവും വെള്ളിത്തിരയിലേക്കെത്തുന്നു. ‘ഹോട്ടല്‍ മുംബൈ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ സംവിധായകനായ ആന്റണി മറാസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദേവ് പട്ടേല്‍, അനുപം ഖേര്‍, ആര്‍മി ഹാമെര്‍, ടില്‍ഡ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 2019 ല്‍ ചിത്രം തീയറ്ററുകളിലെത്തും.

2008 നവംബര്‍ 26 മുതല്‍ 29 വരെ നടന്ന ഭീകരാക്രമണത്തില്‍ 164 പേര്‍ മരിക്കുകയും 308 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ജീവനോടെ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ കസബിനെ വിചാരണയ്ക്കുശേഷം 2012 നവംബര്‍ 21നു പുണെ യേര്‍വാഡ ജയിലില്‍ തൂക്കിലേറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top