‘കയ്യാലപ്പുറത്തെ തേങ്ങ പോലെ മധ്യപ്രദേശ്’; നെഞ്ചിടിപ്പോടെ ബിജെപിയും കോണ്‍ഗ്രസും

മധ്യപ്രദേശില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പം എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഓരോ മിനിറ്റിലും ഫലം മാറുന്ന അവസ്ഥയാണ് മധ്യപ്രദേശില്‍ ഇപ്പോള്‍ ഉള്ളത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് 115 സീറ്റുമായി മുന്നിട്ടുനില്‍ക്കുന്നു. 106 സീറ്റുമായി ബിജെപി രണ്ടാം സ്ഥാനത്തുണ്ട്. നേരത്തെ, ബിജെപി 114 സീറ്റുകളിലേക്ക് ലീഡ് ഉയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് 106 ലേക്ക് കുറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് കോണ്‍ഗ്രസ് വീണ്ടും ലീഡ് ഉയര്‍ത്തുകയായിരുന്നു. 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. കോണ്‍ഗ്രസിനും ബിജെപിക്കും പുറമേ മറ്റ് പാര്‍ട്ടികള്‍ പത്ത് സീറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതെ വരുന്ന സാഹചര്യത്തില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള 10 പേരാണ് വിധി നിര്‍ണയിക്കുക. അതേസമയം, ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുകയാണ് കോണ്‍ഗ്രസിന്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top