ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണര്‍

sakthikantha das

ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയോഗിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. സാമ്പത്തിക കാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ശക്തികാന്ത ദാസ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ധനകാര്യ കമ്മീഷന്‍ അംഗമാണ്. ഊര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് ശക്തികാന്ത ദാസിനെ പുതിയ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. ഇന്നലെയാണ് ഊര്‍ജിത് പട്ടേല്‍ രാജി സമര്‍പ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top