റിലീസിന് മുമ്പേ 100 കോടി നേടി ഒടിയന്‍

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷയില്‍ ആരാധകര്‍ കാത്തരിക്കുകയാണ് ‘ഒടിയന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തെ. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നതും. ഒടിയനെക്കുറിച്ച് പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍.

റിലീസിന് മുമ്പേ നൂറ് കോടി നേടിയിരിക്കുകയാണ് ‘ഒടിയന്‍’. ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് വഴി നൂറ് കോടിയോളം നേടിയെന്ന് ട്വിറ്ററിലൂടെയാണ് സംവിധായകന്‍ പങ്കുവെച്ചത്. ‘2.0’, ‘ബാഹുബലി സീരിസ്’ തുടങ്ങിയ ചിത്രങ്ങള്‍ റിലീസിന് മുമ്പേ നൂറ് കോടി നേടിയിട്ടുണ്ട്. ഒടിയന്‍ മാണിക്യനായി ചിത്രത്തിലെത്തുന്ന മോഹന്‍ലാലിന്റെ ഏറെ വിത്യസ്തമായ രണ്ട് ഗെറ്റപ്പുകളും തകര്‍പ്പന്‍ ആക്ഷന്‍സും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ പുറത്തിറങ്ങിയ ഒടിയന്റെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലറിലെ ആക്ഷനുകള്‍ക്കും ഡയലോഗുകള്‍ക്കുമെല്ലാം നിറഞ്ഞുകൈയടിക്കുന്നുണ്ട് കാഴ്ചക്കാര്‍. ട്രെയിലറിലെ ഈ മികവ് ചിത്രത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.


ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.

Read more: രണ്ടാമൂഴം; അപ്പീലില്‍ വാദം കേള്‍ക്കുന്നത് അടുത്തമാസം 15ലേക്ക് മാറ്റി

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top